കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പുതിയസംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
കോഴിക്കോട് ജില്ലയില്‍ 9 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭി ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 11/11/2020 തീയതി മുതൽ 30.11.2020 തീയതി വരെ അപേക്ഷ ഓണ്‍ ലൈനായി അപേക്ഷിക്കാം. സ്ഥലങ്ങളുടെ പേരുകള്‍ചുവടെചേര്‍ക്കുന്നു.(തദ്ദേശസ്വയംഭരണസ്ഥാപനത്തിന്‍റെ പേര്ബ്രാക്ക റ്റിൽ നൽകിയിരിക്കുന്നു)
1.നൂറാംതോട് (കോടഞ്ചേരി പഞ്ചായത്ത്) 2. കണ്ണോത്ത് (കോടഞ്ചേരി പഞ്ചായത്ത്) 3.നീലേശ്വരം (മുക്കം മുനിസിപ്പാലിറ്റി) 4. മേത്തോട്ടുതാഴം (കോഴിക്കോട് കോര്‍പറേഷന്‍) 5. കല്ലുനിര (വളയം പഞ്ചായത്ത്) 6. കൊട്ടാരമുക്ക് (പനങ്ങാട് പഞ്ചായത്ത്) 7. തോടന്നൂർ (തിരുവള്ളൂർ പഞ്ചായത്ത്) 8. വള്ള്യാട് (തിരുവള്ളൂർ പഞ്ചായത്ത്) 9. നടുപൊയിൽ (കുറ്റ്യാടിപഞ്ചായത്ത്) .
മൂന്ന് ഘട്ടങ്ങളിലൂടെയുള്ളതിരഞ്ഞെടുപ്പ് രീതിയാണുള്ളത്. പ്രീഡിഗ്രി/ പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനം,സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകൾ, എസ്.സി/ എസ്.ടി എന്നീ വിഭാഗക്കാർക്ക് സർക്കാർ മാർഗ്ഗ നിർദേശമനുസരിച്ചുള്ള അധിക മാർക്കിനർഹതയുണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുള്‍ഡ് ബ്രാഞ്ചുകളില്‍ നിന്ന്എടുത്ത 750/- രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് സഹിതം http://aesreg.kemetric.com/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് പരമാവധി 3 ലൊക്കേഷനിലേക്ക് ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്‍റ്, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്പ്പ് , ഡി.ഡി എന്നിവ അപേക്ഷകര്‍ 04/12/2020 തീയതിക്ക് മുമ്പ് എത്തുന്ന രീതിയിൽ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തിൽ തപാൽ മുഖേന അയക്കേണ്ടതാണ് .വിവരങ്ങള്‍ www.akshaya.kerala.gov.inഎന്ന വെബ്‌സൈറ്റിലും 0495-2304775 നമ്പറിലും ലഭ്യമാണ്.
Share your comments below