Applications Invited for 7 Vacant Akshaya centre Locations for SC/ST in Kozhikode District-LAST DATE EXTENDED UP TO 20/01/2024

View all Kozhikode District Events
കോഴിക്കോട് ജില്ലയില്‍ താഴെ പറയുന്ന 7 ലൊക്കേഷനുകളിലേക്കു പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും ക്ഷണിച്ച അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 20 / 01 / 2024 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മാത്രമായി വിജ്ഞാപനം ചെയ്തവ 1.കൊടശ്ശേരി (അത്തോളി പഞ്ചായത്ത് ), 2. കൂമുള്ളി (അത്തോളി പഞ്ചായത്ത് ), 3. കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) പട്ടിക ജാതി വിഭാഗക്കാർക്ക് മാത്രമായി വിജ്ഞാപനം ചെയ്തവ 1. അരയിടത്തുപാലം (കോഴിക്കോട് കോര്പറേഷൻ), 2. മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ) 3. തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്) 4. കോട്ടമ്മൽ (കൊടിയത്തൂർ) മൂന്ന് ഘട്ടങ്ങളിലൂടെയുള്ളതിരഞ്ഞെടുപ്പ് രീതിയാണുള്ളത്. പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകൾ, എസ്.സി/ എസ്.ടി എന്നീ വിഭാഗക്കാർക്ക് സർക്കാർ മാർഗ്ഗ നിർദേശമനുസരിച്ചുള്ള അധിക മാർക്കിനർഹതയുണ്ടായിരിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം തെളിയിക്കുന്നതിന് വേണ്ടി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുല്‍ഡ്ബ്രാഞ്ചുകളില്‍ നിന്ന്എടുത്ത750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് പരമാവധി 3 ലൊക്കേഷനിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ 300 സ്‌ക്വയർ ഫീറ്റിൽ കുറയാതെയുള്ള കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ്‌ലോഡ്‌ ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്‌, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ 30/01/2024 തീയതിക്ക് മുന്‍പ് എത്തുന്ന രീതിയിൽ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്. അപേക്ഷയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ തെളിയിക്കാനാവശ്യമായ രേഖകൾ സമർപ്പിക്കാതെ പക്ഷം അപേക്ഷ നിരസിക്കുന്നതാണ് വിവരങ്ങള്‍ www.akshaya.kerala.gov.inഎന്ന വെബ്‌സൈറ്റിലും 0495-2304775 നമ്പറിലും ലഭ്യമാണ്.

കോഴിക്കോട് ജില്ലയില്‍ താഴെ പറയുന്ന 7 ലൊക്കേഷനുകളിലേക്കു  പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്  പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും  ക്ഷണിച്ച അപേക്ഷ  നൽകുന്നതിനുള്ള അവസാന തീയതി 20 / 01 / 2024 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
 

പട്ടിക വർഗ്ഗ വിഭാഗക്കാർക്ക്  മാത്രമായി  വിജ്ഞാപനം ചെയ്തവ

  1.കൊടശ്ശേരി (അത്തോളി പഞ്ചായത്ത് ), 2. കൂമുള്ളി (അത്തോളി  പഞ്ചായത്ത് ), 3. കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്)

 
പട്ടിക ജാതി  വിഭാഗക്കാർക്ക്  മാത്രമായി  വിജ്ഞാപനം ചെയ്തവ

1. അരയിടത്തുപാലം (കോഴിക്കോട് കോര്പറേഷൻ), 2. മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ) 3. തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്) 4. കോട്ടമ്മൽ (കൊടിയത്തൂർ)

 

               മൂന്ന് ഘട്ടങ്ങളിലൂടെയുള്ളതിരഞ്ഞെടുപ്പ് രീതിയാണുള്ളത്. പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യത.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകൾ, എസ്.സി/ എസ്.ടി എന്നീ വിഭാഗക്കാർക്ക് സർക്കാർ മാർഗ്ഗ നിർദേശമനുസരിച്ചുള്ള അധിക മാർക്കിനർഹതയുണ്ടായിരിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം തെളിയിക്കുന്നതിന് വേണ്ടി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ

  താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുല്‍ഡ്ബ്രാഞ്ചുകളില്‍ നിന്ന്എടുത്ത750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് പരമാവധി 3 ലൊക്കേഷനിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍  300 സ്‌ക്വയർ ഫീറ്റിൽ കുറയാതെയുള്ള കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ്‌ലോഡ്‌ ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്‌, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ 30/01/2024 തീയതിക്ക് മുന്‍പ് എത്തുന്ന രീതിയിൽ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്,   രണ്ടാം നില, സാമൂതിരി സ്ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്. അപേക്ഷയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ തെളിയിക്കാനാവശ്യമായ രേഖകൾ സമർപ്പിക്കാതെ പക്ഷം അപേക്ഷ നിരസിക്കുന്നതാണ്

വിവരങ്ങള്‍ www.akshaya.kerala.gov.inഎന്ന വെബ്‌സൈറ്റിലും 0495-2304775 നമ്പറിലും ലഭ്യമാണ്.

Share:

Tags:


Share your comments below