കോഴിക്കോട് ജില്ലയില്‍ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച 6 അക്ഷയ ലൊക്കേഷനുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച 1.കൊടശ്ശേരി (അത്തോളി പഞ്ചായത്ത് ), 2. കൂമുള്ളി (അത്തോളി പഞ്ചായത്ത് ), 3. തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്) 4. കോട്ടമ്മൽ (കൊടിയത്തൂർ) , 5.അരയിടത്തുപാലം (കോഴിക്കോട് കോര്പറേഷൻ), 6 . മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ) എന്നീ അക്ഷയ ലൊക്കേഷനുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1MfFbWraAuZ3VifIC21CXUineSPV0hPtT/view?usp=drive_link
ടി റാങ്ക് ലിസ്റ്റ് ജില്ലാ കളക്ടറുടെ നോട്ടീസ് ബോർഡ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ പ്ലാനിംഗ് ഓഫീസ് ,അതാതു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിക്കുന്നതിനായും നൽകിയിട്ടുണ്ട്. . പ്രൊവിഷണൽ റാങ്ക് ലിസ്റ്റിനെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവര്ക്ക് ആയതു 14 ദിവസത്തിനകം അപ്പീൽ കമ്മിറ്റി ചെയർമാൻ ആയ ബഹു ജില്ലാ കളക്ടർ സമക്ഷം താഴെ കൊടുത്ത വിലാസത്തിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
വിലാസം : ജില്ലാ കളക്ടർ & ചീഫ് കോ ഓർഡിനേറ്റർ , അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് കോഴിക്കോട് 0495 - 2304775
Share your comments below