.
ഇടുക്കി ജില്ലയിലെ ഒഴിവുളള 19 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തില്‍ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്. കരട് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതൽ 14 ദിവസത്തിനകം ജില്ലാ കളക്ടർ / അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അക്ഷയ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍ നം – 04862 232215.
Share your comments below